lll
ചെഗുവേര കൾച്ചറൽ ആന്റ് വെൽഫെയർ ഫോറം പത്താം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന സംവിധായകൻ സത്യൻ അന്തിക്കാട്

വളാഞ്ചേരി: മനസ്സിൽ നന്മയുള്ളവർക്കേ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയൂ എന്നും മറ്റുള്ളവരുടെ സന്തോഷമെന്ന ലാഭമേ ഇതിൽ നിന്ന് ലഭിക്കൂ എന്നും സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. ചെഗുവേര കൾച്ചറൽ ആന്റ് വെൽഫെയർ ഫോറം പത്താം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്താം വാർഷികത്തോടനുബന്ധിച്ച് ഫോറം നടപ്പാക്കുന്ന സൗജന്യ ഭവന പദ്ധതി സമർപ്പണം തിരക്കഥാകൃത്ത് ഇഖ്ബാൽ കുറ്റിപ്പുറം നിർവ്വഹിച്ചു. ചെഗുവേര ഫോറം മുഖ്യ രക്ഷാധികാരി ഡോ:എം.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഡോ: കെ.ടി. ജലീൽ പ്രസംഗിച്ചു.

ഫോറം പ്രസിഡന്റ് വി.പി.എം. സാലിഹ്, ചീഫ് കോർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ, പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റജുല, വളാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ കെ.വി. ഉണ്ണിക്കൃഷ്ണൻ,സി.കെ. നാസർ, അജിത്ത് കൊളാടി, വി.പി.സക്കറിയ, അഷ്‌റഫലി കാളിയത്ത്, കെ.കെ. ഫൈസൽ തങ്ങൾ,ഷെരീഫ് പാലോളി, റഷീദ് കീഴിശ്ശേരി, സി.എൻ. വിജയകൃഷ്ണൻ, ഡോ: എൻ.എം.മുജീബ് റഹ്മാൻ, ഡോ: എൻ. മുഹമ്മദാലി, സംവിധായകൻ സക്കറിയ, നജീബ് കുറ്റിപ്പുറം, ടി.എം. പത്മകുമാർ, വി.പി. ലത്തീഫ് കുറ്റിപ്പുറം,ഹാരിസ്, മുഹമ്മദ് ഷാഫി, അഡ്വ: ടി.കെ.സെയ്താലിക്കുട്ടി, മുഹമ്മദ് ഹാജി, സിദ്ധിഖ് എന്നിവർ സംബന്ധിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.