പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സെന്റ് അൽഫോൻസാ ഫൊറോന ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച രാവിലെ 7.30 ന് തിരുകർമ്മങ്ങൾ ആരംഭിച്ചു. തിരുവചന വായനകളും ദിവ്യബലിയും കുരിശുമുത്തലും നടന്നു. കയ്പുനീർ രുചിച്ച ശേഷം ടൗൺ ചുറ്റിയുള്ള കുരിശിന്റെ വഴിയിൽ നിരവധി വിശ്വാസികൾ പങ്കുകൊണ്ടു. പീഡാനുഭവ സ്മരണ ഉയർത്തിക്കൊണ്ടുള്ള കുരിശിന്റെ വഴിയിൽ തനിമ വിളിച്ചോതിക്കൊണ്ടുള്ള ടാബ്ളോ ഉണ്ടായിരുന്നു. കെ.സി.വൈ.എം നേതൃത്വം നൽകി. തിരുകർമ്മങ്ങൾക്ക് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ നേതൃത്വം നൽകി.