നിലമ്പൂർ: കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമസ്ഥനെത്തിക്കുവാൻ സഹായിച്ച് യുവാക്കൾ മാതൃകയായി. മുതുകാട് സ്വദേശി വൈശാഖ്, ചക്കാലക്കുത്ത് സ്വദേശി ഫൈസൽ എന്നിവരാണ് 19 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല നിലമ്പൂർ പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്. എരഞ്ഞിമങ്ങാട് പാറക്കൽ അജയ് ജോസഫിന്റെ പക്കൽ നിന്നുമാണ് സ്വർണ്ണം നിലമ്പൂർ പീവീസ് ആർക്കേഡിൽ വെച്ചു നഷ്ടപ്പെട്ടത്. സ്വർണ്ണമാല ലഭിച്ച യുവാക്കൾ ഇത് നേരെ നിലമ്പൂർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സ്വർണ്ണം തിരഞ്ഞെത്തിയ ഉടമ വിവരമറിഞ്ഞ് പൊലീസ് സ്‌റ്റേഷനിലെത്തി. തുടർന്ന് യുവാക്കൾ സ്‌റ്റേഷനിൽ വെച്ച് ഇത് ഉടമക്ക് കൈമാറുകയും ചെയ്തു.