vote
.

മലപ്പുറം: വോട്ടെടുപ്പിനിടെ വി.വി പാറ്റ് തെറ്റായി പ്രിന്റ് ചെയ്യുന്നതായി ആരോപണമുണ്ടായാൽ ടെസ്റ്റ് വോട്ടിന് അവസരം നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 17 എ രജിസ്റ്ററിൽ വീണ്ടും എൻട്രി വരുത്തി ടെസ്റ്റ് വോട്ട് എന്ന് രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം. ഇത്തരമൊരു ഘട്ടത്തിൽ പ്രിസൈഡിംഗ് ഓഫീസർ ഡിക്ലറേഷൻ വാങ്ങുകയും നിയമകാര്യങ്ങൾ വ്യക്തമാക്കി കൊടുക്കുകയും വേണം. ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ പോളിംഗ് നിറുത്തിവയ്ക്കും. പോളിംഗ് നടക്കുമ്പോൾ ഇ.വി.എമ്മിന് തകരാർ സംഭവിച്ചാൽ ബി.യു.സി.യു, വി.വി പാറ്റ് എന്നിവയെല്ലാം മാറ്റണം. എല്ലാ സ്ഥാനാർത്ഥികൾക്കും ഓരോ വോട്ട് മാത്രം മോക്ക് പോളായി ചെയ്യണം, വി.വിപാറ്റ് കേടായാൽ വി.വിപാറ്റ് മാത്രം മാറ്റിയാൽ മതി. മോക്ക് പോൾ പാടില്ല. ഇ.ഡി.ഡി വോട്ടു രേഖപ്പെടുത്തുമ്പോൾ മാർക്ക്ഡ് കോപ്പിയുടെ അവസാന ക്രമനമ്പറിന് ശേഷം അടുത്ത നമ്പറായി ഇ.ഡി.സി ചേർക്കണം. ബ്രാക്കറ്റിൽ ഇ.ഡി.സി എന്നു ചേർക്കണം. പ്രിസൈഡിങ് ഓഫീസർ ഇ.ഡിസി വാങ്ങി സൂക്ഷിക്കുകയും ബാക്കി പോളിംഗ് നടപടികൾ പൂർത്തിയാക്കുകയും വേണം.