മലപ്പുറം: തിരൂരങ്ങാടി കൊളപ്പുറം മഖാം ആണ്ട് നേർച്ച ഇന്നും നാളെയുമായി കൊളപ്പുറം ഷെയ്ഖ് ജമലുലൈലി ഇസ്‌ലാമിക് കോംപ്ലക്സിൽ നടക്കും. സയ്യിദ് മുഹമ്മദ് ജമലുലൈലി നേതൃത്വം നൽകും. ഇന്ന് പഠന ക്യാമ്പ് നടക്കും. നാളെ ആയോധന കലാഭ്യാസികൾക്കുള്ള ഇയാസിയത്തുൽ ഹറബ്,​ പ്രോത്സാഹന സർട്ടിഫിക്കറ്റ്, തർസമാത്ത് ചികിത്സാ ബിരുധം എന്നിവ നടക്കും. 300ഓളം നിർധനർക്ക് റമസാൻ കിറ്റ്,​ വിധവകൾക്ക് ആട്,​ കർഷകർക്ക് തെങ്ങിൻ തൈ എന്നിവ വിതരണം ചെയ്യും. രണ്ട് യുവതികൾക്കുള്ള വിവാഹ ആഭരണവും നൽകുമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ സയ്യിദ് മുഹമ്മദ് ജമലുലൈലി,​ പി.എച്ച്. ഫൈസൽ,​ മുസ്തഫ തിരൂരങ്ങാടി എന്നിവർ അറിയിച്ചു.