താനാളൂർ: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റോറിയൽ വിഭാഗം ജീവനക്കാരനും, കുവൈത്ത് ടൈംസ്, ഒമാൻ ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളിൽ പത്രാധിപസമിതി അംഗവുമായി പ്രവർത്തിച്ചിരുന്ന ഒഴൂരിലെ പി.എം.സുധാകരൻ (74) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. മാതൃഭൂമി മാനേജിംഗ് എഡിറ്റർ എം.പി.വീരേന്ദ്രകുമാറിന്റെ എക്സിക്യുട്ടീവ് അസിസ്റ്റന്റാണ്. ഭാര്യ: ചോലക്കാട്ടിൽ രത്നകുമാരിഅമ്മ. മക്കൾ: സന്ദീപ്, സജ്ന. മരുമക്കൾ: ഋതു, അഡ്വ. ബാലകൃഷ്ണൻ. മൃതദേഹം സംസ്കരിച്ചു.