പെരിന്തൽമണ്ണ: വൃക്കരോഗം കാരണം ജീവിതം പ്രതിസന്ധിയിലായ യുവാവിനായി നാട്ടുകാർ സഹായസമിതിക്ക് രൂപം കൊടുത്തു. ചെറുകര കുമ്പളാകുഴിയിൽ ഡ്രൈവറായ ശശിക്കായാണ് നാട്ടുകാർ ഒന്നിച്ചത്. രണ്ടു വർഷമായി ഡയാലിസിസ് നടത്തിവരികയാണ് ശശി. വൃക്ക മാറ്റിവയ്ക്കാതെ ജീവൻ നിലനിറുത്താൻ കഴിയുകയില്ലെന്ന സ്ഥിതി സംജാതമായിട്ടുണ്ട്. ശശിയുടെ ഭാര്യ വൃക്ക നൽകാൻ തയ്യാറാണ്. ശസ്ത്രക്രിയക്കു വേണ്ട ഭീമമായ തുക കണ്ടെത്താൻ സ്വന്തമായി വീടുപോലുമില്ലാത്ത ഈ നിർധന കുടുംബത്തിന് കഴിയില്ല. തുടർന്നാണ് വാഴത്തൊടി ഇബ്രാഹിം ഹാജി ചെയർമാനായി സഹായസമിതി രൂപീകരിച്ചത്. . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏലംകുളം ബ്രാഞ്ചിൽ അക്കൗണ്ട് നമ്പർ 38390118595 (ഐ.എഫ്.എസ്.സി- എസ്.ബി.ഐ.എൻ 0071127) തുടങ്ങിയിട്ടുണ്ട്.