കോഡൂർ: വടക്കേമണ്ണ കെ.മുഹമ്മദിന്റെ മകൻ റൈഹാൻ മുഹമ്മദ് (12) പുഴയിൽ മുങ്ങി മരിച്ചു. കടലുണ്ടി പുഴയിൽ വടക്കേമണ്ണക്കടുത്ത പാറക്കൽ തട്ടാൻ കടവിലാണ് കൂട്ടുകാരൊടൊപ്പം കുളിക്കുന്നതിനിടെ കുട്ടി മുങ്ങി മരിച്ചത്. മലപ്പുറത്തെ കേന്ദ്രീയ വിദ്യാലയത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് റൈഹാൻ. സീനത്താണ് കുട്ടിയുടെ മാതാവ്. മോനിഷ, ഷെറിൻ, റഹീസ് എന്നിവർ സഹോദരങ്ങളാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വടക്കേമണ്ണ ജുമാമസ്ജിദിൽ കബറടക്കി. റൈഹാനോടൊപ്പം ഒഴുക്കിൽപ്പെട്ട ചോലശ്ശേരി ഹംസയുടെ മകൻ റിഷാദ് (11), ഹംസയുടെ സഹോദരൻ നാസറിന്റെ മകൻ മുഹമ്മദ് ജസീൽ (11) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.