fff
.

മലപ്പുറം: വനിതാ ശിശു വികസന വകുപ്പ് നിഷുമായി സഹകരിച്ച് 'ഡിമെൻഷ്യ: ഒരു ആമുഖം' എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ഡോ.റോബർട്ട് മാത്യൂ നേതൃത്വം നൽകും. മഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ സെമിനാറിൽ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ 10.30 മുതൽ 12.50 വരെയാണ് സെമിനാർ. തത്സമയ വീഡിയോ സെമിനാറിൽ പങ്കെടുക്കുന്നവർക്ക് വിദഗ്ദ്ധരുമായി ഓൺലൈനിൽ നേരിട്ട് സംശയ നിവാരണത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഫോൺ: 04832978888. ഹൈസ്പീഡ് ഇന്റർനെറ്റ് കണക്‌ഷനോടൊപ്പം ലാപ്‌ടോപ്പ്, പി.സി, മൊബൈൽ ഫോൺ, ടാബ്ലറ്റ് എന്നിവയിലേതെങ്കിലും ഉള്ളവർക്ക് വീട്ടിലിരുന്നും പങ്കെടുക്കാം.ഇതിനായി 04713066675 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. വിശദാംശം വെബ്സൈറ്റിലും അറിയാം: http://nidas.nish.ac.in/