ffff
കേരള ലളിത കലാ അക്കാദമി കോട്ടക്കുന്ന് ആർട് ഗാലറിയിൽ സംഘടിപ്പിച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ദാസൻ വാണിയമ്പലത്തിന്റെ ഫോട്ടോപ്രദർശനം എ.പി. അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: കേരള ലളിത കലാ അക്കാദമി ഒരുക്കിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ ദാസൻ വാണിയമ്പലത്തിന്റെ ഫോട്ടോപ്രദർശനം 'ആരണ്യകം' 2019 കോട്ടക്കുന്ന് ലളിത കലാ അക്കാദമി ആർട് ഗാലറിയിൽ ആരംഭിച്ചു.
എ.പി. അനിൽ കുമാർ എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്തു. കേരളത്തിന് പുറമെ കർണാടകയിലെ ബന്ദിപ്പൂർ, മുതുമല, കബനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എടുത്തിട്ടുള്ള 75 ഓളം ഫോട്ടോകളാണ് പ്രദർശനത്തിനുള്ളത്. മെയ് ഒന്നിന് പ്രദർശനം സമാപിക്കും.