ffff
.

നിലമ്പൂർ: ജനമൈത്രി എക്‌സൈസിന്റെ ആഭിമുഖ്യത്തിൽ ചുങ്കത്തറ പഞ്ചായത്തിലെ വിവിധ കോളനികൾ ഉദ്യോഗസ്ഥർ സന്ദർശിച്ചു. ലഹരിക്കെതിരെ കായികലഹരി എന്ന സന്ദേശവുമായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സന്ദർശനം. കണയംകൈ കോളനിയിൽ സ്‌പോർട്‌സ് കിറ്റുകളും കുന്നത്ത് കോളനിയിൽ സ്‌പോർട്‌സ് ജഴ്‌സികളും വിതരണം ചെയ്തു. ഊരുമൂപ്പൻമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിവന്റീവ് ഓഫീസർ ആർ.പി. സുരേഷ് ബാബു, മുകുന്ദഘോഷ്, ഇ.ജിഷിൽ നായർ, വിപിൻ, നിഷ തുടങ്ങിയവർ പ്രസംഗിച്ചു.