kkkk
.

നിലമ്പൂർ: നിലമ്പൂർ കോവിലകം വക വേട്ടെക്കൊരുമകൻ ക്ഷേത്രക്കുളം രണ്ടാം ഘട്ട നവീകരണ പ്രവൃത്തികൾ തുടരാൻ തീരുമാനമായി. ഇതിനായുള്ള പരിശോധനകൾ പ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തി. കുളത്തിന്റെ വിസ്തീർണ്ണം നിർണ്ണയിക്കുന്ന പ്രവൃത്തികൾ നടത്തിക്കഴിഞ്ഞു. ഇനി അളവു പ്രകാരം മണ്ണ് നീക്കി വശങ്ങൾ ശക്തിപ്പെടുത്തും. കോവിലകവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്കായി അംഗങ്ങൾ ഉൾപ്പെട്ട ട്രസ്റ്റ് രൂപവത്കരിച്ച് പ്രവർത്തിക്കുന്നുണ്ട്. കുളം നവീകരണ പ്രവൃത്തികളുടെ ആദ്യ ഘട്ടം നടന്നതും ഇത്തരത്തിലാണ്. കൃത്യമായ പഠനം നടത്തി വിശദമായ പ്ലാനോടെ കുളം നവീകരണം പൂർത്തിയാക്കുമെന്ന് പ്രതിനിധികൾ പറഞ്ഞു. ക്ഷേത്രക്കുളത്തിന്റെ നവീകരണം പൂർത്തിയായാൽ പ്രദേശവാസികൾക്കു മുഴുവൻ ഗുണകരമാകുമെന്നും ഇവർ പറഞ്ഞു.