മഞ്ചേരി: പലഹാര നിർമ്മാണശാലയ്ക്ക് തീ പിടിച്ച് അരലക്ഷത്തിലേറെ രൂപയുടെ നഷ്ടം. പുല്ലാര ചെന്തലാട്ട് കപ്രക്കാടൻ ഉമ്മറിന്റെ ഭൂമിയിൽ പ്രവർത്തിക്കുന്ന വട്ടോളി അലവിയുടെ പലഹാര നിർമ്മാണശാലയ്ക്കാണ് തീ പിടിച്ചത്. ഇന്നലെ പുലർച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. മഞ്ചേരി അഗ്‌നിരക്ഷാ സേന ഉടൻ സംഭവ സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി. മഞ്ചേരി അഗ്‌നിരക്ഷാ സേനയിലെ അസി. സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് എൻ.ആർ.സുരേഷിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ ഇ.എം.അബ്ദു റഫീഖ് , വി .സി .രഘുരാജ്, കെ.പി.അമീറുദ്ദീൻ, ഫയർമാൻ ഡ്രൈവർ എം.സൈനുൽ ഹബീദ്, ഹോം ഗാർഡ് ടോമി തോമസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഏകദേശം എഴുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.