fff
.

പൊന്നാനി: പൊന്നാനി പടിഞ്ഞാറെക്കര ജങ്കാർ സർവീസിൽ തിരക്കേറി. ആയിരങ്ങളാണ് ദിനംപ്രതി ജങ്കാർ സർവ്വീസിനെ ആശ്രയിക്കുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പൊന്നാനിയിൽ ജങ്കാർ സർവ്വീസ് പുനഃരാരംഭിച്ചത്. പൊന്നാനിയിൽ നിന്നും പടിഞ്ഞാറങ്ങാടിയിൽ നിന്നും നിരവധി പേരാണ് ജങ്കാറിനെ ആശ്രയിക്കുന്നത് . കൂടാതെ സ്‌കൂൾ അവധിയായതിനാൽ നിരവധിയാളുകൾ പടിഞ്ഞാറെക്കര ബീച്ചിലേക്ക് പോവാൻ ആശ്രയിക്കുന്നതും ജങ്കാർ സർവ്വീസിനെയാണ്. എന്നാൽ നൂറുകണക്കിനാളുകൾ ഒരേ സമയമെത്തുമ്പോൾ കാത്തിരിക്കാനുള്ള സ്ഥലത്തിന്റെ അഭാവം യാത്രക്കാർക്ക് ചെറിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. 2013 ലാണ് നേരത്തെ പൊന്നാനിയിലെ ജങ്കാർ സർവീസ് നിറുത്തിവെച്ചത്. പൊന്നാനി നഗരസഭയുടെ നിരന്തര ശ്രമഫലമായാണ് സർവീസ് പുനഃരാരംഭിച്ചത്.നിലവിലെ ജങ്കാറിൽ 50 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാം. 12 കാറുകും കൊണ്ടുപോകാം. . രാവിലെ എഴു മണി മുതൽ വൈകട്ട് ഏഴു വരെയാണ് സർവ്വീസ്. പടിഞ്ഞാറേക്കരയിൽ നിന്ന് പൊന്നാനിയിലേക്കും തിരിച്ചും ഓരോ മണിക്കൂർ ഇടവിട്ടാണ് സർവ്വീസ് നടത്തുന്നത്. വിദ്യാർത്ഥികൾക്ക് യാത്രാനിരക്കിൽ 50% ഇളവുണ്ട്.തുറമുഖ വകുപ്പിന്റെ സ്ഥലത്ത് അഞ്ച് ലക്ഷം രൂപ ചെലവിൽ നഗരസഭ ജങ്കാർ ജെട്ടി നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.