vvv
കെ.എൻ.എം (മർക്കസ്സു ദഅവ) മല്ലപ്പുറം ജില്ല കൺസോർഷ്യം സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ ഉദ്ഘാടനം ചെയ്യുന്നു

എടവണ്ണ: ശ്രീലങ്കയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടചാവേറുകളുടെ മൃതദേഹങ്ങൾ പള്ളി ശ്മശാനത്തിൽ മറവ് ചെയ്യാൻ അനുമതി നൽകാത്ത ശ്രീലങ്കൻ മുസ്ലിം സംഘടനകളുടെ തീരുമാനം എല്ലാ മത നേതൃത്വങ്ങളും മാതൃകയാക്കണമെന്ന് കെ.എൻ.എം (മർക്കസ്സുദഅവ) ജില്ലകൺസോർഷ്യം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.അലി പത്തനാപുരം അദ്ധ്യക്ഷത വഹിച്ചു. പ്രെഫസർ കെ.പി സക്കറിയ, സുഹൈൽ സാബിർ, അബ്ദുൾ കരീം വല്ലാഞ്ചിറ, കെ.പി അബ്ദുറഹ്മാൻ സുല്ലമി, എ.നൂറുദ്ദീൻ, ഡോ: എൻ.ലബീദ്, ഐ.എസ്.എം. ജില്ല പ്രസിഡന്റ് ജൗഹർ അനിക്കോട്, ഷംസുദ്ധീൻ അയനിക്കോട്, എ.അബ്ദുൾ അസീസ് മദനി, വി.പി അഹമ്മദ് കുട്ടി , കെ.അബ്ദുൽ അസീസ്, ഡോ: ഉസാമ, മുസ്സ ആമയൂർ എന്നിവർ പ്രസംഗിച്ചു.