lll
.

വളാഞ്ചേരി: വളാഞ്ചേരിക്ക് ആവേശമായി മിനി മാരത്തോൺ. നിസാർ ഹോസ്പിറ്റലും കേരളാ സീഡ്സ് സ്പോർട്സ് ക്ലബും സംയുക്തമായാണ് മാരത്തോൺ സംഘടിപ്പിച്ചത്. രാവിലെ ഏഴിന് വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാരത്തോൺ നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീനയും നിസാർ ഹോസ്‌പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.നിസാർ മുഹമ്മദും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. 10 കിലോമീറ്റർ,5 കിലോമീറ്റർ എന്നിങ്ങനെ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക കാറ്റഗറിയിൽ ആയിരുന്നു മത്സരം. ദെയ്റ സ്പോർട്സ് അക്കാദമി താരങ്ങളായ ബിനുപീറ്റർ 10 കിലോമീറ്ററിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങൾ മലപ്പുറം സ്വദേശികളും ദെയ്റ അക്കാദമി താരങ്ങളുമായ ബാസിൽ, അജീഷ് എന്നിവർ നേടി. അഞ്ചു കിലോമീറ്റർ കാറ്റഗറിയിൽ ലിൻസി,സുധീഷ്മ എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും മെഡലും നൽകി.ഇരുന്നൂറോളം ആളുകൾ പങ്കെടുത്ത മാരത്തോൺ തുടർച്ചയായ രണ്ടാം തവണയാണ് വളാഞ്ചേരിയിൽ നടക്കുന്നത്.