hjjj
പറമ്പിൽ പീടിക ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സർവൈശ്വര്യപൂജ

തേഞ്ഞിപ്പലം: പറമ്പിൽപ്പീടിക എസ്.എൻ.ഡി.പി യോഗത്തിന്റെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ചതയദിന ഉത്സവവും തുടങ്ങി. പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി പ്രത്യേക പൂജകൾക്ക് പുറമേ മൃത്യുഞ്ജയഹോമം, ഭഗവതിസേവ, ശിവവിഷ്ണു പൂജകൾ, കലശപൂജ, സർവൈശ്വര്യപൂജ, പ്രഭാഷണം എന്നിവ നടന്നു. ഇന്ന് ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുദേവ കൃതികളുടെ പാരായണം, കലശപൂജ, അർച്ചന, കലശാഭിഷേകം എന്നിവ നടക്കും. എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ പ്രസിഡന്റ് കെ.ആർ.ബാലൻ മുഖ്യാതിഥിയായിരിക്കും. ക്ഷേത്രച്ചടങ്ങുകൾക്ക് പുൽപ്പള്ളി ബി.കുട്ടൻ തന്ത്രി, ഒലവക്കോട് വാസുദേവൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു.