വളാഞ്ചേരി: വെണ്ടല്ലൂർ പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ കളംപാട്ടുത്സവത്തിന് സമാപനം കുറിച്ചുള്ള നാട്ടുതാലപ്പൊലി ആഘോഷിച്ചു. രാവിലെ 11 മുതൽ നടന്ന പ്രസാദ ഊട്ടിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. വൈകിട്ട് നടന്ന പൂതൻ, തിറ വരവ് ഉത്സവത്തിന് മാറ്റുകൂട്ടി. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം തിരൂർ നാദം അവതരിപ്പിച്ച ഭക്തിഗാന സുധ, രാത്രി എട്ടിന് ഗിരീഷ് ആലങ്കോടിന്റെ തായമ്പക, 10ന് ഉണ്ണിക്കൃഷ്ണൻ ആലങ്കോടും സംഘവും അവതരിപ്പിച്ച മേളത്തോട് കൂടിയുള്ള എഴുന്നള്ളിപ്പ് എന്നിവ നടന്നു.