മലപ്പുറം : മെഹ്ഫിൽ മാപ്പിള കലാ അക്കാദമി രാജാജി അക്കാദമിയിൽ അവധിക്കാല മാപ്പിളപ്പാട്ട് പരിശീലന കളരി സംഘടിപ്പിച്ചു. ചരിത്രത്തെ മറന്നുള്ള പുതുതലമുറയുടെ പാട്ടെഴുത്ത് മാപ്പിളപ്പാട്ടിനെ തരം താഴ്ത്തുമെന്ന് പ്രശസ്ത മാപ്പിളപാട്ട് നിരൂപകൻ അഷ്‌റഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു. പരിശീലനക്കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 60 ഓളം കുട്ടികൾ പങ്കെടുത്തു. ഗായികമാരായ നിസ്ബ ഹമീദിനെയും നിഹ്‌ലയേയും ഗായകൻ ഡോ. നംഷാദിനെയും ചടങ്ങിൽ ആദരിച്ചു. മെഹ്ഫിൽ അക്കാദമി വയനാട്ടിൽ വെച്ച് നടത്തിയ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിലെ വിജയികളായ ആദിൽ പന്തല്ലൂർ, നിദ ഇഷ്‌ന, ഹസ്‌ന രണ്ടത്താണി, കെ.എം.അബ്ഷർ എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഹനീഫ് രാജാജി അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ഓണാട്ട്, നംഷാദ് മലപ്പുറം, എം ഹമീദ്, എം. അബ്ദുൾ അസീസ് എന്നിവർ പ്രസംഗിച്ചു.