മലപ്പുറം : കേരള ലോയേഴ്‌സ് ഫോറത്തിന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി ബാർ കൗൺസിൽ അംഗം അഡ്വ. മുഹമ്മദ് ഷാ , ജനറൽ സെക്രട്ടറിയായി അഡ്വ. പി. അബു സിദ്ധിഖ്, ട്രഷററായി അഡ്വ. എസ്.വി. ഉസ്മാൻ കോയ എന്നിവരെ മലപ്പുറത്തു ചേർന്ന സംസ്ഥാന കൗൺസിൽ യോഗം തിരഞ്ഞെടുത്തു. അഡ്വ. എൻ.എ. ഖാലിദ് , അഡ്വ. എ.എ. റസാഖ് , അഡ്വ. കെ.എം. അസൈനാർ, അഡ്വ. ടി. കുഞ്ഞാലി, അഡ്വ. കെ. എ. ലത്തീഫ് , അഡ്വ. ഖാലിദ് രാജ, അഡ്വ. എസ്. മുഹമ്മദ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും അഡ്വ. അൻസലാഹ് മുഹമ്മദ് , അഡ്വ. മുഹമ്മദലി മറ്റാംതടം, കാരാട്ട് അബ്ദുറഹിമാൻ, അഡ്വ. പീർ മുഹമ്മദ് ഖാൻ , അഡ്വ.പി പി ആരിഫ് , ഒ.എസ്. നഫീസ, അഡ്വ. പി. കെ. റജീന എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.