muhammed
muhammed

മൂന്നിയൂർ: തലപ്പാറയിൽ മോട്ടോർ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു. തലപ്പാറ പരേതനായ പൂക്കാടൻ കുഞ്ഞിപ്പോക്കുവിന്റെ മകൻ മുഹമ്മദ് (പോട്ടർ മുഹമ്മദ്- 65) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 5.50 നാണ് തലപ്പാറ പെട്രോൾ പമ്പിന് മുന്നിൽവെച്ച് അപകടമുണ്ടായത്. സുബഹി നമസ്‌കാരം കഴിഞ്ഞ് തിരികെ വരികയായിരുന്നു ഇദ്ദേഹം. കൊളപ്പുറം ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തലയിടിച്ച് വീണ മുഹമ്മദ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. നിയന്ത്രണംവിട്ട ബൈക്ക് റോഡിന്റെ എതിർ വശത്ത് നിർത്തിയിട്ടിരുന്ന ഗുരുവായൂർ സ്വദേശി ആഷിഖ് അസീസിന്റെ കാറിലും ഇടിച്ചു. പരിക്കേറ്റ ബൈക്ക് യാത്രികൻ എ ആർ നഗർ പൊറ്റാൾ സ്വദേശി മുജീബിനെ തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദിന്റെ മൃതദേഹം ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മുട്ടിച്ചിറ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ഭാര്യ: ആച്ചുട്ടി. മക്കൾ: ഉസ്മാൻ, അബ്ദുൽസലാം, സഹീറ, റംലത്ത്, സുഹൈറ. മരുമക്കൾ: ഷംസുദ്ധീൻ (കളിയാട്ടമുക്ക്), അബ്ദുൽ റഷീദ് (കൂമണ്ണ), അബ്ദുൽഹമീദ് (സി.കെ നഗർ), സമീറ, ഉമ്മുഹബീബ, സജ്‌ന.