തിരൂരങ്ങാടി: ഇന്നലെ രാവിലെ 9.15 ന് ഇരിങ്ങല്ലൂരിലെ വീട്ടിൽ നിന്നും വേങ്ങര ടൗണിലേക്ക് പോകുമ്പോൾ മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിനു സൈഡ് കൊടുക്കുമ്പോൾ ടിപ്പറിന്റെ അടിയിൽപ്പെട്ട് ഇരിങ്ങല്ലൂർ കുറ്റിത്തറ സ്വദേശി നെല്ലൂർ സലാം-സെമീറ ദമ്പതികളുടെ മകൻ ഫയാസ് (15) മരിച്ചു. പറപ്പൂർ ഐ.യു.എച്ച്.എസ്.എസ് സ്‌കൂളിലെ ഒമ്പതാംതരം വിദ്യാർത്ഥിയാണ് ഫയാസ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ഇരിങ്ങല്ലൂർ പാലാണി മഹല്ല് ജുമാമസ്ജിദിൽ കബറടക്കം നടന്നു. സഹോദരങ്ങൾ: ഹിജാസ്, സഹ്‌ല, സിഫ്‌ന.