fff
മൂർക്കനാട് പഞ്ചായത്തിലെ വെങ്ങാട് അമ്യൂസ്‌മെന്റ് പാർക്കിന് സമീപത്ത് പുഴയിൽ മണൽ കടത്താനായി ചാക്കുകളിൽ നിറച്ച് വച്ച മണൽ

പെരിന്തൽമണ്ണ: പുലാമന്തോൾ, മൂർക്കനാട് പഞ്ചായത്തുകളിൽ അനധികൃത മണൽക്കടത്ത് വ്യാപകം. രാപ്പകൽ വ്യത്യാസമില്ലാതെയാണ് മണൽക്കടത്ത് തകൃതിയായി നടക്കുന്നത്. മൂർക്കനാട് പഞ്ചായത്തിലെ വെങ്ങാട് അമ്യൂസ്‌മെന്റ് പാർക്കിന് സമീപത്ത് പുഴയിലാണ് നൂറുകണക്കിന് ചാക്കുകളിൽ മണൽ നിറച്ച് ലോറികളിൽ കടത്താനായി ഒരുക്കി വച്ചിട്ടുള്ളത്. പ്രദേശത്തെ വടക്കുംപുറം, പള്ളിക്കടവ് എന്നിവിടങ്ങളിലും മണൽ സമാനരീതിയിൽ ചാക്കിൽ നിറച്ച് വച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. പൊലീസിന്റെയും റവന്യു വകുപ്പിന്റെയും പരിശോധന നിലച്ചിട്ട് ആഴ്ചകളായെന്ന് നാട്ടുകാർ പറയുന്നു. ഇലക്‌ഷന് ശേഷവും അധികൃതരുടെ നിസംഗത തുടരുന്നത് മൂലം പുഴമണൽ വ്യാപകമായി കൊള്ളയടിക്കപ്പെടുന്നുണ്ടെന്നും അടിയന്തരമായി അധികൃതർ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.