നിലമ്പൂർ:കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ 45-ാം ജില്ലാ സമ്മേളനം നിലമ്പൂർ വ്യാപാര ഭവനിൽ നടന്നു. ജീവനക്കാർക്ക് ആനുപാതികമായി ഡ്യൂട്ടി റെസ്റ്റ് അനുവദിക്കണമെന്നും സൗത്ത് ഡിവിഷൻ കേന്ദ്രീകരിച്ച് റാപ്പിഡ് റെസ്‌പോൺസ് ടീം വേണമെന്നും മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സ്ഥലം മാറ്റം ഒഴിവാക്കണമെന്നും ആവശ്യമുയർന്നു. സംഘടന സംസ്ഥാന പ്രസിഡന്റ് എം.എസ്.ബിനുകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എ.കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ ജേതാക്കളായ കെ.രാജേഷ്, സി.ജിതേഷ് എന്നിവരെയും റിപ്പബ്ലിക് ദിന പരേഡിൽ ഒന്നാം സ്ഥാനം നേടിയ ഫോറസ്റ്റ് പ്ലാറ്റൂൺ അംഗങ്ങളെയും ആദരിച്ചു. നിലമ്പൂർ നോർത്ത് അസി.കൺസർവേറ്റർ ജോസ് മാത്യു മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി എം.മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി പി.എൻ.സജീവൻ, സംസ്ഥാന സെക്രട്ടറി എം.മുഹമ്മദ് അഷ്റഫ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസേഴ്‌സ് പ്രതിനിധി എടവണ്ണ റെയ്ഞ്ച് ഓഫീസർ ഇംറോസ് ഏലിയാസ് നവാസ്, പി.എം.ശ്രിജിത്ത്, എം.കെ.രാജീവ് കുമാർ, സി.പി.ജയന്ത് കുമാർ, പി.വിനോദ്, കെ.പ്രകാശ് എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം കെ.ഷാജിയുടെ നീരീക്ഷണത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.