മംഗലംഡാം: വൈ.എം.സി.എ മംഗലംഡാം യൂണിറ്റിന്റെ പ്രാർത്ഥനാവാരവും കുടുംബസംഗമവും റവ. ഫാ ജിജോ തണ്ണിക്കോടൻ ഉദ്ഘാടനം ചെയ്തു. സ്‌നേഹവും സമാധാനവും കുടുംബാന്തരീക്ഷത്തിൽ നിന്നും ഉണ്ടാവേണ്ടതാണെന്നും രാജ്യത്ത് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുവാൻ എല്ലാവരും വിവേകത്തോടെ കടമകൾ നിർവഹിക്കണമെന്നും സന്ദേശം നൽകി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ.മലയാളത്തിൽ ഫസ്റ്റ് റാങ്ക് നേടിയ മംഗലംഡാം തെക്കേകളം വീട്ടിൽ അബ്ബാസ് അലി ഷരീക്കത്ത് ദമ്പതികളുടെ മകൾ തസ്‌നിയക്ക് ക്യാഷ് അവാർഡ് നൽകി. യൂണിറ്റ് പ്രസിഡന്റ് അഗസ്റ്റിൻ ജോർജ് വേലംകുന്നേൽ അദ്ധ്യക്ഷനായി. സെക്രട്ടറി ജോസ് ജോർജ് സ്വാഗതവും ഷാജി വർക്കി നന്ദിയും പറഞ്ഞു.