കൊല്ലങ്കോട്: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന മുതലമട അബ്ബാസ് റാവുത്തറുടെ മകൻ ഹക്കിം (39) മരിച്ചു. മുതലമട പതിക്കാട്ട് ചള്ളയിൽവച്ച് കഴിഞ്ഞ 30നായിരുന്നു അപകടം. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: റംല ബീഗം. മക്കൾ: അജുവ, അജുമ.