പാലക്കാട്: ജില്ലയിൽ കനത്ത ചൂട് തുടരുന്നു. 41 ഡിഗ്രിയാണ് ഇന്നലത്തെ കൂടിയ താപനില. മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് വീണ്ടും 41 ഡിഗ്രി രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് മാർച്ച് 28നാണ് അവസാനം 41 ഡിഗ്രി രേഖപ്പെടുത്തിയത്. 27 ഡിഗ്രിയാണ് ഇന്നലത്തെ കുറഞ്ഞ താപനില. ആർദ്രത 38 ശതമാനം. കഴിഞ്ഞ ദിവസം 39.7 ഡിഗ്രി രേഖപ്പെടുത്തിയ മലമ്പുഴ ഡാം പരിസരത്ത് ഇന്നലെ ഉയർന്ന ചൂട് 40.6 ഡിഗ്രിയിലെത്തി. കുറഞ്ഞത് 26.3 ഡിഗ്രിയും ആർദ്രത 52 ശതമാനവുമാണ്. പട്ടാമ്പിയിൽ 36.4 ഡിഗ്രിയാണ് ഉയർന്ന താപനില. കുറഞ്ഞത് 23.6 ഡിഗ്രിയും. രാവിലെ 81 ശതമാനവും വൈകീട്ട് 47 ശതമാനവുമാണ് ആർദ്രത രേഖപ്പെടുത്തി. ഇന്നലെ സൂര്യാതപമൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പൊള്ളലേറ്റ ആറു പേർക്ക് സൂര്യാതപമേറ്റതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.