പട്ടാമ്പി: കഴിഞ്ഞദിവസം വൈകീട്ട് നടുവട്ടം രായിരനെല്ലൂർ മലയ്ക്ക് സമീപം അസ്ഥികൂടം കണ്ടെത്തി. ഇത് പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം. മലയുടെ പടിഞ്ഞാറ് ഭാഗത്ത് കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെ വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് അസ്ഥികൂട അവശിഷ്ടങ്ങൾ ആദ്യംകണ്ടത്.

ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ക്ഷേത്രം ട്രസ്റ്റി രാമൻ ഭട്ടതിരിപ്പാട് കൊപ്പം പൊലീസിലറിയിച്ചു. ഇന്നലെ ഡോഗ് സ്‌ക്വാഡും, ഫോറൻസിക് വിഭാഗവുമെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടം ചെയ്തതിന് ശേഷം മാത്രമേ മറ്റു വിവരങ്ങൾ പറയാനാവൂ എന്ന് കൊപ്പം എസ്.ഐ ഫക്രുദീൻ പറഞ്ഞു. രണ്ട് കാലുകളും വാരിയെല്ലുമാണ് സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയത്. കൊപ്പം പൊലീസും നാട്ടുകാരും ചേർന്ന് മറ്റു ഭാഗങ്ങൾക്കായുള്ള തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
.
ഫോട്ടോ .രായിരനെല്ലൂർ മലയ്ക്ക് കീഴെ കണ്ടെത്തിയ അസ്ഥികൂടം