പാലക്കാട്: നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാനദിനമായ ഇന്നലെ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും അഞ്ചും പാലക്കാട് മണ്ഡലത്തിൽ നിന്നും ഏഴും ഉൾപ്പെടെ ആകെ സമർപ്പിച്ചത് 12 നാമനിർദേശ പത്രികകൾ. ഇതോടെ ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലായി ആകെ 23 നാമനിർദേശപത്രികകളായി.
പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ, ബി.ജെ.പി ഡമ്മി സ്ഥാനാർത്ഥി സുകുമാരൻ, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് സ്ഥാനാർത്ഥി വി.കെ ശ്രീകണ്ഠൻ, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഡമ്മി സ്ഥാനാർത്ഥി പി.വി.രാജേഷ്, സ്വതന്ത്ര സ്ഥാനാർത്ഥികളായ എം.രാജേഷ്, സി.ചന്ദ്രൻ, പി.രാജേഷ് എന്നിവരാണ് പത്രിക നൽകിയത്.
ആലത്തൂർ മണ്ഡലത്തിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ടി.വി..ബാബു, ബി.ഡി.ജെ.എസ് ഡമ്മി സ്ഥാനാർഥി എ.കെ.ലോജനൻ, ബഹുജൻ ദ്രാവിഡ പാർട്ടി സ്ഥാനാർത്ഥി വി.കൃഷ്ണൻകുട്ടി, സ്വതന്ത്ര സ്ഥാനാർഥി പി.കെ പ്രദീപ്കുമാർ, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഡമ്മി സ്ഥാനാർത്ഥി അജിത എന്നിവർ പത്രിക സമർപ്പിച്ചു.