മണ്ണാർക്കാട്: മിനലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്നലെ രാവിലെ 11ന് മണ്ണാർക്കാട് പൊലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ കൊടുന്തിരപ്പള്ളി സ്വദേശി കാടാങ്കോട് മുഹമ്മദ് ബീരാൻ (20) ആണ് മരിച്ചത്. രണ്ട് വാഹനങ്ങളും ഒരേ ദിശയലേക്ക് സഞ്ചരിച്ചിരിക്കുന്നതിനിടയിൽ ബൈക്ക് മിനലോറിയിൽ കുരുങ്ങുകയായിരുന്നു എന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. തുടർന്ന് റോഡിലേക്ക് വീണ ബീരാന്റെ മുകളിൽ മിനലോറി കയറിയിറങ്ങി. ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.