പാലക്കാട്: ഐ.പി.എൽ ക്രിക്കറ്റിനോടനുബന്ധിച്ചുള്ള വിവോ ഐ.പി.എൽ ഫാൻ പാർക്ക് കോട്ടമൈതാനിയിൽ ഇന്നും നാളെയുമായി നടക്കും. ഇന്ത്യയിലെ 36 പ്രധാന നഗരങ്ങളിൽ ഫാൻ പാർക്കിന് വേദിയൊരുങ്ങുന്നുണ്ടെങ്കിലും കേരളത്തിലെ ഏകവേദിയാണ് പാലക്കാട് കോട്ടമൈതാനിയിൽ ഉള്ളതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങൾ വലിയ സ്‌ക്രീനിൽ കാണാനുള്ള സൗകര്യത്തിന് പുറമെ നിരവധി വിനോദ പരിപാടികളും ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്. പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. ഐ.പി.എൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ പ്രവേശിക്കുന്നത് പോലെയാണ് ഫാൻ പാർക്കിലേക്കും പ്രവേശനം. ഇന്ന് വൈകീട്ട് മൂന്നുമുതൽ പ്രവേശനം ഉണ്ടാകും. ഇന്നും നാളെയുമായി നടക്കുന്ന എട്ട് ഐ.പി.എൽ മാച്ചുകൾ ഫാൻ പാർക്കിൽ കാണാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ പി.ചന്ദ്രശേഖരൻ, എ.ഷിഹാബുദ്ദീൻ, മോഹൻ ഗജുല എന്നിവർ പങ്കെടുത്തു.