obit
പി.കൃഷ്ണൻകുട്ടി

ശ്രീകൃഷ്ണപുരം: പച്ചിനിയിൽ ചാമി ഗുപ്തന്റെയും കുഞ്ഞിമാളു അമ്മാളുടെയും മകൻ പി.കൃഷ്ണൻകുട്ടി (77) നിര്യാതനായി. സി.എം.പി ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, ഓർമാസ് പ്രസിഡന്റ്, കൺസ്യൂമർ ഫെഡ് ഡയറക്ടർ, പാലക്കാട് മൊത്ത വ്യാപാര സഹകരണ സംഘം പ്രസിഡന്റ്, ഡയറക്ടർ, റെയ്ഡ്‌കോ ഡയറക്ടർ, ജില്ലാ ആശുപത്രി വികസന സമിതി അംഗം, സീനിയർ സിറ്റിസൺ ഫോറം ജനറൽ സെക്രട്ടറി, വികസന വേദി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്.