കൊല്ലങ്കോട്: എക്‌സൈസ് ഇൻസ്‌പെക്ടറും സംഘവും ചേർന്ന് ഇന്നലെ ഉച്ചയോടെ കൊല്ലങ്കോട് പുരട്ടീൽ ഭഗവതി ക്ഷേത്രത്തിന് മുന്നിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ 1.2 കിലോ കഞ്ചാവുമായി ചെങ്ങന്നൂർ സ്വദേശികളായ വി.അരുൺ (23), അനൂപ് ശശിധരൻ (32) എന്നിവരെ അറസ്റ്റ് ചെയ്തു. പഴനിയിൽ നിന്നും കഞ്ചാവ് വാങ്ങിയ ശേഷം ചെങ്ങന്നൂരിലേക്ക് കടത്തുകയായിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.ബാലഗോപാലൻ, പ്രിവന്റീവ് ഓഫീസർമാരായ എൻ.ഗോപകുമാരൻ, എം.ആർ.സുജീബ് റോയി സി.ഇ.ഒ മാരായ വിനീത്, കെ.ബിജുലാൽ, ഷേയ്ക്ക് ദാവൂദ്, ഡ്രൈവർ ഷേക്ക് മുജീബ് റഹ്മാൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.