photo
ലോറിയിൽ നിന്ന് ചരക്കിറക്കുന്നതിനെ തുടർന്ന് ദേശീയപാതയിൽ മണ്ണാർക്കാട് രൂപപ്പെട്ട ഗതാഗതകുരുക്ക്

മണ്ണാർക്കാട്: ദേശീയപാത കടന്നു പോകുന്ന മണ്ണാർക്കാട് നഗരത്തിൽ ഏറ്റവുമധികം ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന ആൽത്തറയ്ക്ക് സമീപം ലോറികൾ റോഡിൽ നിറുത്തി വ്യാപാര സ്ഥാപനങ്ങളിലേക്ക് ചരക്കിറക്കുന്നത് പതിവാകുന്നു. ഇത് ഏറെ ഇടുങ്ങിയ ഈ ഭാഗത്തെ ഗതാഗത പ്രതിസന്ധി രൂക്ഷമാക്കുന്നു.

രാവിലെയാണ് കൂടുതലായും ഇത്തരത്തിൽ ചരക്കിറക്കുന്നത്. ആൽത്തറ ഭാഗത്ത് നിന്ന് ആരാധന റോഡ് തിരിയുന്ന ഭാഗത്തെ പലചരക്ക് സ്ഥാപനങ്ങളിലേക്കാണ് ചരക്കിറക്കൽ നടക്കുന്നത്. ഇന്നലെ രാവിലെ ചരക്കിറക്കിറക്കുന്നതിനിർെ പോകാൻ സ്ഥലമില്ലാതെ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.

ഇതോടെ യാത്രക്കാരും ബസ് ജീവനക്കാരും ഏറെ വലഞ്ഞു. നഗരത്തിലെ സ്ഥിരം കാഴ്ചയാണിതെന്നും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.