നെന്മാറ: കാലവർഷക്കെടുതിയിൽ തകർന്ന നെല്ലിയാമ്പതി റോഡ് മഴക്കാലത്തിന് മുമ്പ് പൂർവ സ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഫണ്ട് വകയിരുത്തി ആരംഭിച്ച റോഡ് നിർമ്മാണപ്രവർത്തനം മന്ദഗതിയിലാണെന്നാണ് നാട്ടുകാരുടെ പരാതി.
കുണ്ടറചോലയിൽ ആരംഭിച്ച പാലംപണി നിലവിൽ എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ കുറച്ചുനാളുകളായി ഇവിടെ ജോലി നടക്കുന്നില്ല.
നിർമ്മാണം മഴക്കാലത്തിനു മുമ്പ് പൂർത്തിയായാൽ മാത്രമേ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാൻ കഴിയുകയുള്ളൂ. പാലത്തിനു അനുവദിച്ച 1.5 കോടി രൂപക്കൊപ്പം 25 ലക്ഷം രൂപയ്ക്കു മുകളിൽ വരുന്ന മറ്റു പദ്ധതികളുടെ പ്രവർത്തനവും സമയബന്ധിതമായി പൂർത്തിയേക്കേണ്ടതുണ്ട്. പാലം നിർമ്മാണത്തിനു മുന്നോടിയായി താൽകാലികമായി പണിത ബദൽ റോഡ് വഴിയാണ് ഇപ്പോൾ ഗതാഗതസൗകര്യം ഒരുക്കിയിട്ടുള്ളത്. 31.7 കിലോമീറ്റർ വരുന്ന പാതയിൽ ഉരുൾപൊട്ടലിലും മലയിടിച്ചലും തകർന്ന 17 ഭാഗത്തുള്ള പ്രശ്‌നങ്ങളാണ് പരിഹരിച്ചുവരുന്നത്.