malinyam
ചിറ്റില്ലഞ്ചേരിയ്ക്ക് സമീപം കൂട്ടാലയിൽ പാതയിരികിൽ ചാക്കിലാക്കിയ തള്ളിയ മാലിന്യം

വടക്കഞ്ചേരി: മംഗലം - ഗോവിന്ദാപുരം പാതയിൽ കൂട്ടാലയ്ക്ക് സമീപം മാലിന്യ നിക്ഷേപം പതിവാകുന്നു. ചിറ്റില്ലഞ്ചേരി മുതൽ കാത്താംപൊറ്റ വരെയുള്ള പാതയോരത്താണ് മാലിന്യം ചാക്കിലാക്കി കൊണ്ടിടുന്നത്. പ്ലാസ്റ്റിക് സാധനങ്ങളും, മാംസാവശിഷ്ടങ്ങളും, പച്ചക്കറി അവശിഷ്ടങ്ങളും ഉൾപ്പെടെയാണ് തള്ളുന്നത്. മാലിന്യം ചീഞ്ഞുനാറി ഇതുവഴി മൂക്കുപൊത്താതെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ചാക്കുകളിലാക്കിയ മാലിന്യം നായ്ക്കൾ കടിച്ചുവലിച്ച് ചിതറി കിടക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കാറ്റിൽ പറന്ന് പാടശേഖരങ്ങളിലുമെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ ഭാഗത്തെ മാലിന്യത്തിന് തീ പടർന്നിരുന്നു. ഇതേ തുടർന്ന് പ്രദേശത്തെ തണൽ മരങ്ങളും കത്തിനശിച്ചു.