വടക്കഞ്ചേരി : ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു. ജില്ലയിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകള്ളും കുരത്തോല വെഞ്ചരിപ്പും നടന്നു. ഓശാന ഞായറാഴ്ച മുതൽ ഒരാഴ്ചക്കാലം ക്രൈസ്തവർ വിശുദ്ധവാരമായി ആചരിക്കും.
വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോനാ പള്ളിയിലെ ഓശാന തിരുകർമ്മങ്ങൾക്ക് മുമ്പ് ചെറുപുഷ്പം സ്‌കൂൾ ഗ്രൗണ്ടിൽ കുരത്തോല വെഞ്ചിരിപ്പ് നടന്നു. തുടർന്ന് പ്രദിക്ഷണമായി ദേവാലയത്തിലെത്തി. ശേഷം വികാരി ഫാ. സേവ്യർ മാറാമറ്റം മൂന്നു തവണ പ്രധാന വാതിലിൽ മുട്ടിയ ശേഷമാണ് പള്ളിയ്ക്കുളളിൽ പ്രവേശിച്ചത്. തുടർന്ന്പ്രസംഗം, ദിവ്യബലി എന്നിവ നടന്നു.
പന്തലാംപാടം നിത്യ സഹായ മാതാപള്ളിയിൽ ഓശാന തിരുകർമ്മങ്ങൾക്ക് ഫാ. ജോസ് കുളമ്പിലും, പനംകുറ്റി പള്ളിയിൽ ഫാ ക്രിസ്റ്റോയും, വാൽകുമ്പ് സെന്റ് ആന്റണീസ് പള്ളിയിൽ ഫാ. റെന്നി കാഞ്ഞിരത്തുങ്കലും കണച്ചിപരുത വചനഗിരി സെന്റ് ജോർജ് പള്ളിയിൽ ഫാ ജിൻസ് പ്ലാതോട്ടവും, ആരോഗ്യപുരം സെന്റ് മേരീസ് പള്ളിയിൽ ഫാ. റെജി പെരുമ്പിള്ളിയും കണക്കൻത്തുരുത്തി രാജഗിരി തിരു ഹൃദയ പള്ളിയിൽ ഫാ. ജോസ് കൊച്ചു പുരയ്ക്കലും ജോസ്ഗിരി സെന്റ് ജോസഫ് പള്ളിയിൽ ജോമോൻ പുത്തൻപുരയ്ക്കലും കാർമ്മികത്വം വഹിച്ചു .
വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോനാ പള്ളിയിൽ നടന്ന കുരത്തോല ആശീർവാദിച്ച് വികാരി ഫാ സേവ്യർ മാറാമറ്റം വിതരണം ചെയ്യുന്നു