പാലക്കാട്: എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ അട്ടപ്പാടിയിൽ പര്യടനം നടത്തി. അഗളി പഞ്ചായത്തിലെ ചിണ്ടക്കി ഊരിൽ നിന്നാരംഭിച്ച പര്യടനം പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലായി അമ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ആദിവാസി ഊരുകളിൽ ഊഷ്മളമായ സ്വീകരണമാണ് കൃഷ്ണകുമാറിന് ലഭിച്ചത് . നവജാത ശിശുമരണം, ആരോഗ്യ പരിപാലന രംഗത്തെ അപര്യാപ്തത, റോഡുകളുടെ വികസനം, കുടിവെള്ള പ്രശ്‌നം തുടങ്ങി അട്ടപ്പാടി നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് സി. കൃഷ്ണകുമാർ ഉറപ്പ് നൽകി. എഐഎഡിഎംകെ നേതാക്കളായ മണികണ്ഠൻ, ഷറഫുദ്ദീൻ, ബിജെപി മണ്ഡലം പ്രസിഡണ്ട് അഡ്വ.ജയകുമാർ, ജില്ലാ സെക്രട്ടറി ബി.മനോജ്, നേതാക്കളായ അഡ്വ.ജയചന്ദ്രൻ, ശ്രീനിവാസൻ, സുമേഷ്, ധർമ്മരാജ് എന്നിവർ പ്രസംഗിച്ചു.