വടക്കഞ്ചേരി: മൂലങ്കോട് അങ്ങൂട് വീട്ടിൽ വേലൻ മകൻ സുന്ദരൻ (59) കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച പകൽ ഒരു മണിയോടു കൂടിയാണ് സംഭവം. വീടിന്റെ അടുക്കളയോട് ചേർന്നുള്ള ഭാഗത്ത് ഷെഡ് പണിയുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ കാളതോട്ടം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യതാപമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഭാര്യ: വത്സല. മക്കൾ: സജിന, സരിത, സന്തോഷ്, സനൽ. മരുമക്കൾ: ശശി, ചെന്താമരാക്ഷൻ, റീജ.