പട്ടാമ്പി: കൊപ്പത്ത് കിണറിൽ ചാടിയ അണ്ണാനെ രക്ഷപ്പെടുത്താനിറങ്ങി മരിച്ച വെട്ടിക്കാട് മയിലാട്ടുകുന്ന് കുഞ്ഞിക്കുട്ടന്റെ മകൻ കൃഷ്ണൻകുട്ടിയുടെ (30) മൃതദേഹം സംസ്കരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
ഞായറാഴ്ചയാണ് ദുരന്തം സംഭവിച്ചത്. കരിമ്പനക്കൽ രാമകൃഷ്ണന്റെ മകൻ സുരേഷ് (42), മയിലാട്ടുകുന്ന് കുഞ്ഞിക്കുട്ടന്റെ മകൻ സുരേന്ദ്രൻ (36) എന്നിവർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. സുരേന്ദ്രന്റെ സഹോദരനാണ് കൃഷ്ണൻകുട്ടി. അവിവാഹിതനാണ്. അമ്മ: അമ്മിണി.