അഗളി: പുതുർ പഞ്ചായത്തിലെ ഗലസി ഊരിലെ വെള്ളി മകൻ മുരുകൻ (38) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗലസിയിൽ നിന്നും രാത്രി തുടുക്കിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. അട്ടപ്പാടിയിൽ വനമേഖലയിലെ കാട്ടുതീയെ തുടർന്ന് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് പതിവാണ്. വനം വകുപ്പ് മുൻകരുതലകൾ നടപടികൾ സ്വീകരിക്കുന്നില്ലെന്ന അക്ഷേപവും നിലനിൽക്കുന്നുണ്ട്‌.