കൊല്ലങ്കോട്. ആലത്തൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ടി.വി.ബാബുവിന്റെ വെള്ളിയാഴ്ചത്തെ പര്യടനം മുതലമടയിൽ നിന്നായിരുന്നു തുടങ്ങിയത്. രാവിലെ ഏഴിന് ചെമ്മണാമ്പതിയിൽ വച്ച് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.ജി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് അംബേദ്കർ കോളനി, ആട്ടയംപതി, പാപ്പാൻ ചള്ള, ഇടച്ചിറ, നെന്മേനി, പയ്യല്ലൂർ മൊക്ക്, ചീറമ്പ്ക്കാവ്, നെന്മാറ പാർക്ക്, പയ്യാങ്കോട്, അയിലൂർ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കവളപ്പാറ, തേവാങ്കുളം, കുണ്ടുപറമ്പ്, കണ്ണംകോട്, മാങ്ങോട്, കരിപ്പോട്, കാക്രക്കളം, പൊക്കുന്നി, കൊല്ലങ്കോട് ടൗണിൽ വൈകുന്നേരത്തോടുകൂടി സമാപിച്ചു.

സ്ഥാനാർത്ഥിയോടൊപ്പം ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗ്, ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറി കെ.ജി.പ്രമോദ് കുമാർ, സുരേന്ദ്രൻ, നിയോജക മണ്ഡലം പ്രസിഡന്റ് കെ.വേണു, ഒ.ബി.സി മോർച്ച പ്രസിഡന്റ് അംബുജാക്ഷൻ, സി.പ്രഭാകരൻ, ആർ.അരവിന്ദാക്ഷൻ എന്നിവർ പര്യടനം നടത്തി.