lashmi-jayakrishnan

പാലക്കാട് (കൊഴിഞ്ഞാമ്പാറ): ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവഡോക്ടർ,​ വിരണ്ടോടിയ കാളയുടെ കുത്തേറ്റ് മരിച്ചു. നാട്ടുകൽ മുട്ടിമാമ്പള്ളത്തിൽ കുളപ്പുര വീട്ടിൽ മോഹനന്റെയും അംബികയുടെയും മകൻ ഡോ. ലക്ഷ്മി ജയകൃഷ്ണൻ (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തിനാണ് സംഭവം.

കോയമ്പത്തൂരിലെ രാമകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബി.ഡി.എസ് പൂർത്തീകരിച്ച് ഹൗസ് സർജൻസി ചെയ്യുന്ന ലക്ഷ്മി ജയകൃഷ്ണൻ ബൈക്കിൽ പോവുന്നതിനിടെ വേലന്താവളം ഭാഗത്തുനിന്ന് വിരണ്ടോടിവന്ന കാള കുറുകെചാടി കുത്തിത്തെറിപ്പിക്കുകയായിരുന്നു. ബൈക്കിൽനിന്ന് ദൂരേക്കു തെറിച്ചുവീണ യുവാവിനെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാളയുടെ കൊമ്പ് നെഞ്ചിൽ ആഴത്തിൽ തുളച്ചുകയറിയനിലയിലായിരുന്നു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സംസ്‌കരിച്ചു. കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്തു. സഹോദരൻ: അരുൺ രാജ്.