വടക്കഞ്ചേരി: ദേശീയപാതയിൽ പന്തലാംപാടത്ത് കെ.എസ്.ആർ.ടി.സിയും ബൈക്കും കൂട്ടിയിടിച്ച് ജവാൻ മരിച്ചു. എളനാട് പുത്തൻപുരക്കൽ വീട്ടിൽ സുനിൽ മകൻ പി.എസ്.വിഷ്ണു (26) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് എളനാട് ചക്കത്തുകുന്ന് കൃഷ്ണൻകുട്ടി മകൻ ബിനിൽ (26)നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് പന്തലാംപാടം ബസ് സ്റ്റോപ്പിന് മുന്നിൽവച്ചാണ് സംഭവം. പാലക്കാട് നിന്നും ബൈക്കിൽ വന്ന യുവാക്കൾ ദേശീയ പാത മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. ബിനിൽ ചുമട്ട് തൊഴിലാളിയാണ്. ഇരുവരും അവിവാഹിതരാണ്.