കൊല്ലേങ്കോട്: വിദ്യാർത്ഥി മീങ്കര ഡാമിൽ മുങ്ങി മരിച്ചു. ഊട്ടി മസിനഗുഡി സ്വദേശി ലക്ഷ്മി നഗറിൽ ഫൈസൽ (19) ആണ് മരിച്ചത്. മീങ്കര ഫിഷറീസ് കോളനിയിലെ ഹുസൈന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഫൈസൽ. ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. ബന്ധുക്കളുമൊത്ത് മീങ്കര ഡാമിൽ കുളിക്കുന്നതിനിടെ ഫൈസൽ ചെളിയിൽ താഴുകയായിരുന്നു. കുളിക്കടവിലെ സ്ത്രീകൾ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരെത്തി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.