പാലക്കാട്: ലൈസൻസില്ലാതെ പ്രവർത്തിച്ചു വരുന്ന പാലക്കാട് ചന്ദ്രനഗറുള്ള കല്ലടയുടെ ബുക്കിംഗ് ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടപ്പിച്ചു. സംസ്ഥാനതലത്തിൽ പരിശോധന കർശനമാക്കുമെന്ന സർക്കാർ പ്രഖ്യാപനം പ്രഹസനമാണെന്ന് വ്യക്തമാക്കുന്നതാണ് ചന്ദ്രനഗർ കല്ലട ബുക്കിംഗ് ഓഫീസിന്റെ പ്രവർത്തനം. പാലക്കാട് മോട്ടോർ വാഹന വകുപ്പ് കല്ലയുടെ ഏജന്റായാണ് പ്രവർത്തിക്കുന്നത്. കല്ലടയുടെ പ്രതിമാസ സാമ്പത്തികം കൈപ്പറ്റുന്നതു കൊണ്ടാണ് വിവാദ വിഷയമായിട്ടു പോലും പരിശോധന നടത്താൻ അധികൃതർ തയ്യാറാവാത്തത് .
യാത്രക്കാർക്കുള്ള ബുക്കിംഗ് ഓഫീസ് എന്ന പേരിലാണ് പ്രവർത്തനമെങ്കിലും ഈ ഓഫീസ് നിറയെ പാർസലുകളാണ്.
യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് ബോബൻ മാട്ടുമന്ത, അനിൽ ബാലൻ, നിഖിൽ.സി,രതീഷ് പുതുശ്ശേരി, ദീപു, സുമേഷ്.വി, സദ്ദാം ഹുസൈൻ, വിബിൻ.പി.എസ്സ്, റിജേഷ്.ബി, ഷാജികുട്ടൻ, മൺസൂർ, ഹരിദാസ് മച്ചിങ്ങൽ, ശ്രീജു ,അബു കൽമണ്ഡപം, നവാസ് മാങ്കാവ് എന്നിവർ നേതൃത്വം നല്കി.