ചെർപ്പുളശ്ശേരി: നഗരമധ്യത്തിൽ അഴുക്കുചാലിന്റെ സ്ലാബ് തകർന്നത് അപകട ഭീഷണി ഉയർത്തുന്നു. ബസ് സ്റ്റാന്റിനു മുന്നിലാണ് കാൽനട യാത്രക്കാർക്ക് ഭീഷണിയായി അഴുക്കു ചാലിന്റെ സ്ലാബ് ഇളകി മാറി നിൽക്കുന്നത്. രാത്രിയിൽ ഇവിടെ ചിലർ അപകടത്തിൽപ്പെട്ടതായും പരാതിയുണ്ട്. ഇതേ തുടർന്ന് സമീപത്തെ കച്ചവടക്കാർ ഇവിടെ ഒരു കുറ്റി തറച്ചുവച്ചിരിക്കുകയാണ്. നഗരത്തിൽ മറ്റു പലയിടത്തും അഴുക്കുചാലുകളുടെ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ് ഇത്തരത്തിൽ അപകടാവസ്ഥയിലാണ്. മഴക്കാലത്തിനു മുമ്പ് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നഗരത്തിലെത്തുന്ന യാത്രക്കാർക്ക് അത് വലിയ ദുരിതമാകും.