photo
ഭുവനേശ്വരിയും മകൾ ദീപശ്രീയും.

ഒറ്റപ്പാലം: വീട്ടുവളപ്പിലെ കുളത്തിൽ അമ്മയെയും ഏഴു വയസുകാരി മകളെയും മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വരോട് എടപ്പറ്റ വീട്ടിൽ പ്രദീപ് കുമാറിന്റെ ഭാര്യ ഭുവനേശ്വരി (47), മകൾ ദീപശ്രീ എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. വീട്ടുവളപ്പിലെ തന്നെ കുളത്തിൽ കുളിക്കാൻ പോയതായിരുന്നു ഇരുവരും. ഏറെ വൈകിയും കാണാതായതിനെ തുടർന്ന് ഭർത്താവും, ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് കുളത്തിൽ അമ്മയെയും, മകളെയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.