അഗളി: അട്ടപ്പാടിയിൽ ചെമ്മണ്ണൂർ മേഖലയിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്ന 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. സംഭവത്തിൽ തെങ്കര സ്വദേശികളായ പടലത്ത് വീട് മുസമ്മിൽ( 24), മുരിങ്ങാകോടൻ വീട് മുഹമ്മദ് ജംഷീർ (22) എന്നിവരെ എ.എസ്.പി സ്‌ക്വാഡും അഗളി എസ്.ഐ വിജയനും ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതികളെ റിമാന്റ് ചെയ്തു.