ഒറ്റപ്പാലം: സ്വീഡനിൽ നിന്നെത്തിയ ഇന്റർനാഷണൽ ഡാൻസർ കരോളിന നയേസ് സമകാലിക നൃത്താവിഷ്കാരത്തിന്റെ ബാലപാഠംങ്ങൾ ഒറ്റപ്പാലത്തെ കുട്ടികൾക്ക് പകർന്നു നൽകി. പാശ്ചാത്യ ശൈലിയിലുള്ള ചുവടുകളും അറിവുകളുമാണ് രണ്ട് ദിവസത്തെ ശില്പശാലയിലൂടെ കരോളിന കുട്ടികളുമായി പങ്കുവച്ചത്. ഒറ്റപ്പാലത്തെ ഗ്രാവിറ്റി ഡാൻസ് ഹബാണ് കുട്ടികൾക്കായി ഇത്തരത്തിലൊരു ശില്പശാല സംഘടിപ്പിച്ചത്.
ഇന്ത്യയിലെ നൃത്തരൂപങ്ങളിൽ നിന്ന് ഏതുതരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു വെസ്റ്റേൺ കണ്ടംബ്രറി ഡാൻസ് എന്നും അവർ വിശദീകരിച്ചു. മെയ് വഴക്കം, മെഡിറ്റേഷൻ, ചുവടുകളുടെ സവിശേഷത, എന്നിവയിലൂടെ കരോളിൻ കണ്ടംബ്രറിയെ കുട്ടികൾക്ക് വഴങ്ങുന്ന നൃത്തരൂപമാക്കിയാണ് പരിചയപ്പെടുത്തിയത്. സങ്കീർണ്ണമായ ചുവടുകൾ എങ്ങിനെ പരിശീലിക്കാമെന്നും പറഞ്ഞുകൊടുത്തു. ഇന്ത്യയിൽ ബാംഗ്ലൂർ അടക്കം പ്രധാന നഗരങ്ങളിൽ കരോളിന വെസ്റ്റേൺ കണ്ടബ്രറിയിൽ പരിശീലനം നൽകുന്നുണ്ട്. ഗ്രാവിറ്റി ഡാൻസ് ഹബ്ബ് ഉടമ ഷാമിൽ ഗ്രാവിറ്റിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് കൊറിയോഗ്രാഫറും, നർത്തകനുമായ ബാംഗ്ലൂർ ആട്ടക്കളരിയിലെ അജീഷ് ബാലകൃഷ്ണനോടൊപ്പം കരോളിന ഒറ്റപ്പാലത്തെത്തിയത്.